Mechanic Pro

Mechanic Pro

Workshop Service Manager

Version 2026.03.14.01

ഉപയോഗ നിര്‍ദ്ദേശ സഹായി

Malayalam User Guide

Developer Lakshmidas Menon ManikkathWebsite www.choondal.com

1. Mechanic Pro എന്താണ്?

Mechanic Pro ഒരു ആധുനിക ബൈക്ക് വര്‍ക്ക്‌ഷോപ്പ് മാനേജ്‌മെന്റ് ആപ്ലിക്കേഷനാണ്. ചെറുതും ഇടത്തരവുമായ ബൈക്ക് സര്‍വ്വീസ് സെന്ററുകള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലായി നിര്‍വ്വഹിക്കാന്‍ ഈ ആപ്പ് സഹായിക്കുന്നു.

പഴയ കടലാസ് രേഖകളും ജോബ് കാര്‍ഡുകളും മാറ്റി, ഒരൊറ്റ ആപ്പില്‍ തന്നെ ഉപഭോക്താക്കളുടെ വിവരങ്ങള്‍, വാഹന വിശദാംശങ്ങള്‍, സര്‍വ്വീസ് ചരിത്രം, ബില്ലിംഗ് എന്നിവ സൂക്ഷിക്കാം.

2. ആപ്പിന്റെ പ്രധാന സൗകര്യങ്ങള്‍

2.1 ഉപഭോക്തൃ മാനേജ്‌മെന്റ്

2.2 വാഹന ട്രാക്കിംഗ്

2.3 ജോബ് കാര്‍ഡ് മാനേജ്‌മെന്റ്

2.4 സ്പെയര്‍ പാര്‍ട്‌സ് & ലേബര്‍ ട്രാക്കിംഗ്

2.5 ഓയില്‍ ചേഞ്ച് ട്രാക്കിംഗ്

2.6 ബില്ലിംഗ് & പേമെന്റ്

3. ഈ ആപ്പ് വര്‍ക്ക്‌ഷോപ്പിന് എങ്ങനെ ഉപകരിക്കും?

കടലാസ് ഇല്ല ജോബ് കാര്‍ഡ്, ബില്‍, രേഖകള്‍ എല്ലാം ഡിജിറ്റലായിസമയ ലാഭം ഉടനടി ബില്‍ തയ്യാറാക്കി ഉപഭോക്താവിന് കൊടുക്കാം
ചരിത്രം കാണാം ഒരു വാഹനം മുന്‍പ് എന്ത് സര്‍വ്വീസ് ആണ് ചെയ്തത് എന്ന് ഉടനടി കാണാംപേമെന്റ് ട്രാക്കിംഗ് ആര്‍ക്ക് ബാലന്‍സ് ബാക്കിയുണ്ട് എന്ന് ഒറ്റ നോട്ടത്തില്‍ അറിയാം
ഒന്നിലധികം ഉദ്യോഗസ്ഥര്‍ ഓരോ വര്‍ക്ക്‌ഷോപ്പിനും സ്വന്തം ലോഗിന്‍ — ഡേറ്റ സുരക്ഷിതംഇന്റര്‍നെറ്റ് ആവശ്യം ആപ്പ് ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്

4. ആപ്പ് എങ്ങനെ ഉപയോഗിക്കാം?

4.1 ആദ്യ തവണ ഉപയോഗം — Registration

  1. ആപ്പ് തുറക്കുക — Login Screen കാണും
  2. “New workshop? Register here” ബട്ടണ്‍ ക്ലിക്ക് ചെയ്യുക
  3. Workshop Name, Owner Name, Phone Number, Email, Password ഇടുക
  4. “Register” ക്ലിക്ക് ചെയ്യുക
  5. Registration സക്സസ്ഫുള്‍ ആയ ശേഷം Login ചെയ്യുക

4.2 Login ചെയ്യല്‍

4.3 പുതിയ ഉപഭോക്താവിനെ ചേര്‍ക്കല്‍

  1. താഴെ “Customers” ടാബ് ക്ലിക്ക് ചെയ്യുക
  2. “Add Customer” ബട്ടണ്‍ ക്ലിക്ക് ചെയ്യുക
  3. പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍, വിലാസം ചേര്‍ക്കുക
  4. “Add Customer” ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക

4.4 വാഹനം ചേര്‍ക്കല്‍

  1. Customers ലിസ്റ്റില്‍ ഉപഭോക്താവിനെ ടാപ്പ് ചെയ്യുക
  2. “Add Vehicle” ബട്ടണ്‍ ക്ലിക്ക് ചെയ്യുക
  3. Registration Number, Make, Model, Year, Color ഇടുക
  4. Save ചെയ്യുക

4.5 ജോബ് കാര്‍ഡ് ഉണ്ടാക്കല്‍

  1. “Job Cards” ടാബ് ക്ലിക്ക് ചെയ്യുക
  2. “New Job Card” ബട്ടണ്‍ ക്ലിക്ക് ചെയ്യുക
  3. ഉപഭോക്താവിനെ search ചെയ്ത് select ചെയ്യുക
  4. വാഹനം select ചെയ്യുക
  5. കമ്പ്ലൈന്റ്, മെക്കാനിക്ക്, ഡേറ്റ ഇടുക
  6. “Create Job Card” ക്ലിക്ക് ചെയ്യുക

4.6 ജോബ് കാര്‍ഡില്‍ ഡേറ്റ ചേര്‍ക്കല്‍

5. ആപ്പ് Android Phone-ല്‍ Install ചെയ്യുന്ന വിധം

ഈ ആപ്പ് Google Play Store-ല്‍ ഇല്ല. WhatsApp വഴി APK File ആയി Share ചെയ്യുന്നു. Install ചെയ്യാന്‍ ചുവടെ പറയുന്ന Steps പിന്തുടരുക:

1APK File Download ചെയ്യുക WhatsApp-ല്‍ കിട്ടിയ APK File (Mechanic Pro.apk) ഡൗണ്‍ലോഡ് ചെയ്യുക. File Manager-ല്‍ Downloads folder-ല്‍ കാണാം.
2Unknown Sources Enable ചെയ്യുക Settings > Security > Install Unknown Apps > WhatsApp / File Manager > Allow. (ഫോണ്‍ അനുസരിച്ച് ഈ path വ്യത്യാസപ്പെടാം)
3APK File തുറക്കുക File Manager-ല്‍ Downloads folder-ലേക്ക് പോയി APK File Tap ചെയ്യുക.
4Install ക്ലിക്ക് ചെയ്യുക “Install” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Install ആകാന്‍ 1-2 minutes എടുക്കും.
5ആപ്പ് തുറക്കുക Install കഴിഞ്ഞ് “Open” ക്ലിക്ക് ചെയ്യുക. Home Screen-ല്‍ Mechanic Pro Icon കാണും.
⚠️ശ്രദ്ധിക്കുക: ആപ്പ് ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്. Login ചെയ്യുന്നതിന് മുന്‍പ് Workshop Registration നടത്തിയിരിക്കണം.

6. പൊതുവായ പ്രശ്നങ്ങളും പരിഹാരങ്ങളും

പ്രശ്നംപരിഹാരം
Login ആകുന്നില്ലഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക. Phone Number / Password ശരിയാണോ എന്ന് പരിശോധിക്കുക.
Password മറന്നുLogin Screen-ല്‍ “Forgot Password?” ക്ലിക്ക് ചെയ്ത് Phone Number ഇടുക. Registered Email-ലേക്ക് Temporary Password അയക്കും.
APK Install ആകുന്നില്ലSettings > Security > Unknown Sources Enable ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ഡേറ്റ Load ആകുന്നില്ലInternet connection check ചെയ്യുക. ആപ്പ് close ചെയ്ത് വീണ്ടും തുറക്കുക.
Registration ErrorPhone Number / Email ഇതിനകം registered ആണ്. Login ശ്രമിക്കുക.

7. സഹായത്തിനും Support-ഇനും

DeveloperLakshmidas Menon Manikkath
Websitewww.choondal.com
Service CentreAkshaya e-Centre Choondal, Choondal Junction, Thrissur, Kerala

© 2026 Mechanic Pro | Lakshmidas Menon Manikkath | choondal.com